24കാരിയെ 67കാരന്‍ വിവാഹം ചെയ്തു; വിവാദം, നവദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനോട് കോടതി

ബന്ധുക്കളില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
24കാരിയെ 67കാരന്‍ വിവാഹം ചെയ്തു; വിവാദം, നവദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനോട് കോടതി

ചണ്ഢിഗഡ്; 67കാരനും 24 കാരിയും തമ്മിലുള്ള വിവാഹം വിവാദമായതിന് പിന്നാലെ നവദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഇരുവര്‍ക്കും സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നാണ് പഞ്ചാബ് പൊലീസിനോട് കോടതി നിര്‍ദേശിച്ചത്. 

സന്‍ഗ്രൂറില്‍ നിന്നുള്ള ദമ്പതികളായ ഷംഷേര്‍ സിങ്ങും നവ്പ്രീത് കൗറും ജനുവരിയിലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന്വിവാഹം വലിയ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ഫോട്ടോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

വളരെ വിചിത്രമായ വിവാഹമായതിനാല്‍ ഇവരുടെ ബന്ധുക്കള്‍ ഈ ബന്ധം അംഗീകരിച്ചിട്ടില്ല. അതിനാലാണ് ബന്ധുക്കളില്‍ നിന്നുള്ള ഭീഷണി ഭയന്ന് ഇരുവരും കോടതിയെ സമീപിച്ചത് എന്ന് അഭിഭാഷകന്‍ മോഹിത് സാധന പറഞ്ഞു. ഫെബ്രുവരി നാലിനാണ് സന്‍ഗ്രൂര്‍, ബുര്‍നല ജില്ലകളിലെ എസ്എസ്്പിമാരോടാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ നവദമ്പതികള്‍ തയാറായില്ല. ഇരുവരും പ്രായപൂര്‍ത്തിയായവര്‍ ആണെന്നും അതിനാല്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ എല്ലാ അവകാശവും ഇവര്‍ക്കുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇരുവര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com