ക്ലാസിലെ ഒന്നാമനോട് ഉഴപ്പന് തോന്നുന്ന അസൂയയാണ് രാഹുലിന് മോദിയോട്; വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റലി  

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
ക്ലാസിലെ ഒന്നാമനോട് ഉഴപ്പന് തോന്നുന്ന അസൂയയാണ് രാഹുലിന് മോദിയോട്; വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റലി  

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാര്‍ലമെന്റ് സംവിധാനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന വിശേഷണത്തോടെയാകും ഭാവിയില്‍ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിക്കുകയെന്ന് അരുണ്‍ ജെയ്റ്റലി ബ്ലോഗില്‍ കുറിച്ചു. 

എല്ലാ ദിവസവും രാവിലെ തന്നെ സഭ പ്രക്ഷുബ്ധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കാറുള്ളത്. ഇത്തരം ചെയ്തികളിലൂടെ പാര്‍ലമെന്ററി സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന വിശേഷണമാകും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന് ലഭിക്കാന്‍ പോകുന്നതെന്ന് അരുണ്‍ ജെയ്റ്റലി പരിഹസിച്ചു.

റഫാല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളായി മാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.  വെറുപ്പില്‍ നിന്നാണ് ഇവ ഉണ്ടാകുന്നത്.ക്ലാസ് മുറിയിലെ ഒന്നാമനോട് ഉഴപ്പന് തോന്നുന്ന അസൂയയാണ് രാഹുല്‍ ഗാന്ധിക്ക് മോദിയോടെന്ന് ജെയ്റ്റ്‌ലി പരിഹസിച്ചു.റഫാലില്‍ യാതോരു വിധ തിരിമറിയും നടന്നിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പ്രതിപക്ഷം വ്യാജപ്രചാരണങ്ങളാണ് നടത്തുന്നത്. ഇതില്‍ ഒന്നുപോലും മഞ്ഞുക്കട്ടയെ മുറിക്കാന്‍ പാകത്തിനുളളതല്ല. കുപ്രചരണങ്ങള്‍ക്ക് ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com