റഫാലില്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായി; നാളെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും

റഫാല്‍ വിമാനങ്ങളുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തിരിക്കും. പ്രതിരോധ മന്ത്രാലയത്തിന് നല്‍കുന്ന പകര്‍പ്പില്‍ മാത്രമേ വിലവിവരങ്ങള്‍ ഉണ്ടാവുകയുള്ളൂ.
റഫാലില്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായി; നാളെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും

 ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി സൂചനകള്‍. റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയായിരുന്നുവെന്നും പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാര്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ തയ്യാറെടുക്കുകയാണെന്നും കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

കേന്ദ്രസര്‍ക്കാരിന് കൈമാറിയ ശേഷം മാത്രമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പകര്‍പ്പ് വയ്ക്കുക. രാഷ്ട്രപതി ഭവനില്‍ നിന്നുമാണ് ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.റഫാല്‍ വിമാനങ്ങളുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തിരിക്കും. പ്രതിരോധ മന്ത്രാലയത്തിന് നല്‍കുന്ന പകര്‍പ്പില്‍ മാത്രമേ വിലവിവരങ്ങള്‍ ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയായ ദസോയുമായി സമാന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൈകടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രാലയ സെക്രട്ടറി പ്രതിരോധമന്ത്രിക്ക് നല്‍കിയ കത്താണ് പുറത്തായിരുന്നത്. മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ കത്തില്‍ ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com