പ്രിയങ്കയെ വിരട്ടാന്‍ മോദി തന്നെ വരും; യുപിയില്‍ മാരത്തോണ്‍ പര്യടനവുമായി പ്രധാനമന്ത്രി

പ്രിയങ്ക-രാഹുല്‍ റാലിക്ക് പിന്നാലെ യുപിയില്‍ മാരത്തോണ്‍ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 
പ്രിയങ്കയെ വിരട്ടാന്‍ മോദി തന്നെ വരും; യുപിയില്‍ മാരത്തോണ്‍ പര്യടനവുമായി പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച രാഹുല്‍- പ്രിയങ്ക ഗാന്ധി റാലിക്ക് അതേനാണയത്തില്‍ മറുപടി നല്‍കാന്‍ ബിജെപി തന്ത്രങ്ങളൊരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുക്കുന്ന റാലികളും റോഡ് ഷോകളും തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ നടത്താനാണ് പരിപാടി. 

വെള്ളിയാഴ്ച യുപിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതിന് പിന്നാലെ ബിജെപിയുടെ പൊതുയോഗത്തിലും മോദി പങ്കെടുക്കും. ഈ മാസം പത്തൊന്‍പതിന് മോദി തന്റെ മണ്ഡലമായ വാരാണസിയിലും എത്തുന്നുണ്ട്. ക്യാന്‍സര്‍ ആശുപത്രിയുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തുന്ന മോദി വാരാണസിയിലെ ബിജെപി പൊതുയോഗത്തിലും പങ്കെടുക്കും. അതിന് പിന്നാലെ ഈ മാസം 24ന് കിസാന്‍ മോര്‍ച്ചയുടെ ദേശീയ കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഈ മാസം 23 ന് ഗൊരഖ്പൂരിലെത്തും. കിസാന്‍ മോര്‍ച്ചയുടെ ദേശീയ കണ്‍വെന്‍ഷനിന്റെ ഉദ്ഘാടകന്‍ അമിത് ഷായാണ്. കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദേശീയ നേതൃത്വം തന്നെ യുപിയില്‍ ക്യാംപ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com