എഐഎഡിഎംകെയുമായി ചേര്‍ന്ന് തമിഴ്‌നാട് പിടിക്കാന്‍ ബിജെപി; സഖ്യപ്രഖ്യാപനം ഉടന്‍  

24 സീറ്റില്‍ എഐഎഡിഎംകെയും എട്ട് സീറ്റില്‍ ബിജെപിയും മത്സരിക്കാനാണ് സാധ്യത
എഐഎഡിഎംകെയുമായി ചേര്‍ന്ന് തമിഴ്‌നാട് പിടിക്കാന്‍ ബിജെപി; സഖ്യപ്രഖ്യാപനം ഉടന്‍  


ചെന്നൈ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ബിജെപി. സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളുടേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, മന്ത്രിമാര്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്ക്കായി രൂപീകരിച്ച സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി.

24 സീറ്റില്‍ എഐഎഡിഎംകെയും എട്ട് സീറ്റില്‍ ബിജെപിയും മത്സരിക്കാനാണ് സാധ്യത. പിഎംകെ, ഡിഎംഡികെ അടക്കമുള്ള പാര്‍ട്ടികളും സഖ്യത്തില്‍ ഉണ്ടാകും. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ ചര്‍ച്ചകളുടെ ഭാഗമായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി പീയുഷ് ഗോയല്‍  ഇന്ന് കൂടിക്കാഴ്ച നടത്തും. 

ബിജെപിയുടെ ശക്തികേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പേ സഖ്യ പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങണമെന്ന നിലപാടിലാണ് ബിജെപി. എന്നാല്‍ തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com