യുഎസിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി: തർക്കത്തിനൊടുവിൽ കൊലപാതകം

ഒ​രു സം​ഘ​വു​മാ​യി ഉണ്ടായ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സം​ഘാം​ഗം റെ​ഡ്ഡി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ചു എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 
യുഎസിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി: തർക്കത്തിനൊടുവിൽ കൊലപാതകം

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പൗരൻ യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. തെ​ല​ങ്കാ​ന സ്വ​ദേ​ശി കോ​ത ഗോ​വ​ർ​ധ​ൻ റെ​ഡ്ഡി (50) യാ​ണു ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു സം​ഘ​വു​മാ​യി ഉണ്ടായ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സം​ഘാം​ഗം റെ​ഡ്ഡി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ചു എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 

നി​റ​യൊ​ഴി​ച്ച​യാ​ൾ ആ​ഫ്രോ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ്. പൊലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങിയിട്ടുണ്ട്. ഫ്ളോ​റി​ഡ​യി​ലെ ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ സ്റ്റോ​റി​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു റെ​ഡ്ഡി. ഏ​ഴു വ​ർ​ഷം മുൻപാ​ണ് ഇ​ദ്ദേ​ഹം യു​എ​സി​ൽ എ​ത്തി​യ​ത്. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com