അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിധി വരുമോയെന്നതില്‍ വ്യക്തത ഇന്ന്‌

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളും ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് മുന്‍പാകെ വരും
അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിധി വരുമോയെന്നതില്‍ വ്യക്തത ഇന്ന്‌

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യാ കേസ് ഇന്ന് പരിഗണിക്കും. അന്തിമ വാദം എപ്പോഴാണ് തുടങ്ങേണ്ടത്, എങ്ങിനെ വാദം കേള്‍ക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തീരുമാനിച്ചേക്കും. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, യു.യു.ലളിത്, എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളും ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് മുന്‍പാകെ വരും. 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡയ്ക്കും, രാം ലല്ലയ്ക്കും, സുന്നി വഖഫ് ബോര്‍ഡിനും തുല്യമായി വിധിച്ചു നല്‍കിയായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യാ കേസില്‍ വിധി വരുമോ എന്ന് ഇന്നറിയാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയോധ്യാ കേസില്‍ സുപ്രീംകോടതി നടപടികള്‍ അവസാനിക്കും വരെ ഓര്‍ഡിനന്‍സ് ഇറക്കുക ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണം എന്ന ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം നിലനില്‍ക്കെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com