ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്നുമുതല്‍; പ്രധാനമന്ത്രി പങ്കെടുക്കും, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും 

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും
ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്നുമുതല്‍; പ്രധാനമന്ത്രി പങ്കെടുക്കും, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും 

ന്യൂഡല്‍ഹി:  രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും.  ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഡല്‍ഹി രാംലീലാ മൈതാനത്തുചേരുന്ന യോഗത്തില്‍ 12,000 പ്രതിനിധികള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസവും യോഗത്തിലുണ്ടാവും. ശനിയാഴ്ച അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പ്രധാനമന്ത്രിക്കും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും പുറമേ കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയസംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 200 പ്രതിനിധികളുണ്ടാവുമെന്ന് സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മൂന്നുസംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടികള്‍ പരിഹരിച്ച് താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന അജന്‍ഡയാണ് പ്രധാനമായും യോഗത്തിന് മുന്നിലുള്ളതെന്ന് ദേശീയനേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസനപരിപാടികള്‍ക്ക് വമ്പന്‍പ്രചാരണം നല്‍കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും. സാമ്പത്തികസംവരണം, മുത്തലാഖ് ബില്‍, ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കാനുള്ള നീക്കം തുടങ്ങിയവ രാഷ്ട്രീയായുധങ്ങളാക്കാനുള്ള പദ്ധതികള്‍ ആലോചിക്കും. ഇവയ്‌ക്കൊപ്പം അയോധ്യ, ശബരിമല വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com