അഞ്ച് സെല്ലുകള്‍, സ്വന്തം അടുക്കള, പ്രത്യേക പാചകക്കാരി; സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് ' സുഖവാസം' 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലില്‍ 'രാജകീയ' സൗകര്യങ്ങളെന്ന് വിവരാവകാശ രേഖകള്‍ . അഞ്ച് സെല്ലുകളാണ് ശശികലയ്ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്.
അഞ്ച് സെല്ലുകള്‍, സ്വന്തം അടുക്കള, പ്രത്യേക പാചകക്കാരി; സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് ' സുഖവാസം' 

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ശശികലയ്ക്ക് ബംഗളുരു സെന്‍ട്രല്‍ ജയിലില്‍ 'രാജകീയ' സൗകര്യങ്ങളെന്ന് വിവരാവകാശ രേഖകള്‍ . അഞ്ച് സെല്ലുകളാണ് ശശികലയ്ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്. നാലുസെല്ലുകളിലെ വനിതാ തടവുകാരെ ഒഴിപ്പിച്ചാണ് ഈ സൗകര്യം നല്‍കിയത്. ശശികലയ്ക്ക് ഭക്ഷണമുണ്ടാക്കുന്നതിനായി പാചകക്കാരിയെയും സ്‌പെഷ്യല്‍ അടുക്കളയും അനുവദിച്ചിട്ടുണ്ട്.

അജന്തയെന്ന സഹതടവുകാരിയാണ് ശശികലയ്ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നത്. സംഘമായി ആളുകള്‍ ശശികലയെ സന്ദര്‍ശിക്കാനായി എത്തുമെന്നും മണിക്കൂറുകള്‍ ചിലവഴിച്ച ശേഷമാണ് മടങ്ങുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയില്‍ അധികൃതരുടെ രജിസ്റ്ററിന് പുറമേ ശശികലയ്ക്കായി പ്രത്യേ സന്ദര്‍ശക രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലും ശശികല ജയിലിലും ' ആഡംബര ' ജീവിതത്തിന് കുറവ് വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

സിസി ടിവി ദൃശ്യങ്ങളില്‍ സംശയം തോന്നി അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ നടത്തിയ മിന്നല്‍പരിശോധനയ്ക്കിടെ ഷെല്‍ഫുകളില്‍ നിന്ന് മഞ്ഞള്‍പ്പൊടി കണ്ടെത്തി. ഇതോടെയാണ് സെല്ലിനുള്ളില്‍ പാചകം ചെയ്യുന്നതായി സ്ഥിരീകരിച്ചത്. കുക്കറും മറ്റ് പാത്രങ്ങളും ശശികലയുടെ ഷെല്‍ഫില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ ഇത് ജയിലില്‍ നിന്ന് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതിനാണ് ശശികല ഉപയോഗിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

രണ്ട് കോടിയോളം രൂപ കൈക്കൂലി നല്‍കി ശശികല ജയിലില്‍ വിഐപി പരിഗണന നേടിയെടുത്തതായി നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com