തൊഴിലില്ലായ്മ രൂക്ഷം , 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

2011-12 ല്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ റോക്കറ്റ് വേഗത്തിലാണ് ഉയര്‍ന്നത്. 13 ശതമാനത്തില്‍ നിന്ന 27 ശതമാനമായി വര്‍ധിച്ചുവെന്നും
തൊഴിലില്ലായ്മ രൂക്ഷം , 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ 6.1 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സാമ്പിള്‍സ് സര്‍വ്വേ റിപ്പോര്‍ട്ടിനെ അവലംബിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്നലെയാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ന്ന് കിട്ടിയത്. 

2011-12 ല്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ റോക്കറ്റ് വേഗത്തിലാണ് ഉയര്‍ന്നത്. 13 ശതമാനത്തില്‍ നിന്ന 27 ശതമാനമായി വര്‍ധിച്ചുവെന്നും  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലെ തൊഴിലാല്ലായ്മ ദിവസേനെ വര്‍ധിക്കുകയാണ്. ഗ്രാമങ്ങളില്‍ 5.3 ശതമാനമാണ് തൊഴില്‍ രഹിതരുള്ളത്. നഗരങ്ങളിലേക്ക് എത്തുമ്പോള്‍ ഇത് 7.8 ശതമാനമായി മാറുന്നു.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴിലുപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തിലും ക്രമാതീതമായി വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്. 

2016 ലെ നോട്ട് നിരോധനത്തിന് ശേഷം ദേശീയ സാമ്പിള്‍സ് സര്‍വ്വേ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണിത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ ആക്ടിങ് ചെയര്‍മാനുള്‍പ്പടെ രാജി വച്ചതിന് പിന്നാലെയാണ്‌ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചോര്‍ന്നത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും പ്രസിദ്ധീകരിക്കാതെ മറച്ച് വച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സ്വതന്ത്ര അംഗങ്ങളുടെ രാജി. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ചില നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാവാനുള്ളതിനാലാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

ഇടക്കാല ബജറ്റിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പാര്‍ലമെന്റിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇത് മുഖ്യപ്രചാരണ വിഷയമാക്കിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com