താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ല; സ്ഥിരീകരിച്ച് വനം - പരിസ്ഥിതി മന്ത്രാലയം 

കടുവയെ ദേശീയമൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു പൂവിനെയും രാജ്യത്തിന്‍റെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു
താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ല; സ്ഥിരീകരിച്ച് വനം - പരിസ്ഥിതി മന്ത്രാലയം 

ന്യൂഡൽഹി: രാജ്യത്തെ ദേശീയ പുഷ്പം എ‌ന്ന തരത്തിൽ ഒരു പുഷ്പത്തെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാ മന്ത്രാലയം. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പമെന്ന കാലങ്ങളായുള്ള വാദത്തിനാണ് ഇതോടെ അവസാനമായിരിക്കുയാണ്. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയെന്നോണമാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്. 

കടുവയെ ദേശീയമൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു പൂവിനെയും രാജ്യത്തിന്‍റെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. 2011ൽ കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബൊട്ടാണിക്കൽ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഐശ്വര്യ പരാശരാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.  തമാരയ്ക്ക് ദേശീയ പുഷ്പമെന്ന പദവി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം. കേന്ദ്രസര്‍ക്കാരിന്‍റെ വെബ്സൈറ്റിലടക്കം താമര ദേശീയ പുഷ്പമാണെന്ന പരാമര്‍ശമുള്ളപ്പോഴാണ് ഇത്തരമൊരു സംശയവുമായി ഐശ്വര്യ രം​ഗത്തെത്തിയത്. മാപ്സ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളൽ ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണെന്ന തരത്തിൽ പരാമർശമുണ്ട്. ചില പാഠപുസ്തകങ്ങളിലടക്കം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com