മറുകണ്ടം ചാടിയ ബിജെപി എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രത്തില്‍; പിടിമുറുക്കി കോണ്‍ഗ്രസ്‌

ഇവര്‍ ഇരുവരും മുമ്പ് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പിന്നീടാണ് ബി ജെ പിയില്‍ ചേര്‍ന്നത്
മറുകണ്ടം ചാടിയ ബിജെപി എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രത്തില്‍; പിടിമുറുക്കി കോണ്‍ഗ്രസ്‌

ഭോപ്പാല്‍; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്ത രണ്ട് ബിജെപി എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെയാണ് കോണ്‍ഗ്രസ് മാറ്റിയത്. 

ഇവര്‍ ഇരുവരും മുമ്പ് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പിന്നീടാണ് ബി ജെ പിയില്‍ ചേര്‍ന്നത്. സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസനം വരാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചത് എന്നാണ് രണ്ട് എംഎല്‍എമാര്‍ പറയുന്നത്. ഇതോടെ 231 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടേയും അംഗബലം 122 ആയി. 

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി വെല്ലുവിളി നടത്തിയിരുന്നു. എന്നാല്‍ വെല്ലുവിളി മുഴക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com