എന്‍സിപിക്ക് കനത്ത തിരിച്ചടി ; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം
എന്‍സിപിക്ക് കനത്ത തിരിച്ചടി ; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍


മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്ന് മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ശിവേന്ദ്രരാജ ഭോസലെ, സന്ദീപ് നായിക്, ചിത്ര വാഹ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. 

കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് തിരിച്ചടി നല്‍കി മൂന്ന് എംഎല്‍എമാര്‍ ഇന്നലെ രാജിവെച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഒരാളും എന്‍സിപിയില്‍ നിന്ന് രണ്ടുപേരുമാണ് രാജിവച്ചത്. വഡാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലംബ്കര്‍, എന്‍സിപിയുടെ അകോല്‍ എംഎല്‍എ വൈഭവ് പിച്ചഡ്, സതാരയില്‍ നിന്നുള്ള ശിവേന്ദ്ര രാജെ ഭോസ്‌ലെ എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

എന്‍സിപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഗണേഷ് നായിക്കും,  53 ഓളം മുന്‍സിപ്പാലിറ്റി അംഗങ്ങളും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍്ട്ടുകളുണ്ട്. നേരത്തെ എന്‍സിപി മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് എന്‍ഡിഎയുടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com