സെക്രട്ടേറിയറ്റില്‍ നടന്ന മീറ്റിങ്ങിനിടയില്‍ പോണ്‍ വീഡിയോ; ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി

വനിത ഉദ്യോഗസ്ഥ അധ്യക്ഷത വഹിച്ച മീറ്റിങ്ങിനിടെയായിരുന്നു സംഭവം
സെക്രട്ടേറിയറ്റില്‍ നടന്ന മീറ്റിങ്ങിനിടയില്‍ പോണ്‍ വീഡിയോ; ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി

ജയ്പൂര്‍; മീറ്റിങ്ങിനിടയില്‍ പോണ്‍ വീഡിയോ കാണിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. രാജസ്ഥാനിലെ ഭക്ഷ്യ- സിവില്‍ സപ്ലൈസ്  ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മീറ്റിങ്ങിനിടെയാണ് അബദ്ധം സംബന്ധിച്ചത്. വനിത ഉദ്യോഗസ്ഥ അധ്യക്ഷത വഹിച്ച മീറ്റിങ്ങിനിടെയായിരുന്നു സംഭവം. 

തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ എന്‍ഐസി റൂമില്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി മുഖ്ദ സിങ് അധ്യക്ഷതയിലായിരുന്നു മീറ്റിങ്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മീറ്റിങ്. അതിനിടെ അശ്ലീല വീഡിയോ ക്ലിപ്പ് സ്‌ക്രീനില്‍ തെളിയുകയായിരുന്നു. താന്‍ ഉടനെ എന്‍ഐസി ഡയറക്ടറെ വിളിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മുഖ്ദ വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും എന്‍ഐസി പ്രതിനിധികളും ഉള്‍പ്പടെ പത്ത് പേരാണ് മീറ്റിങ്ങിനായി മുറിയില്‍ ഉണ്ടായിരുന്നത്. 

കൂടാതെ 33 ജില്ലകളില്‍ നിന്നുള്ള ജില്ല സപ്ലൈസ് ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളേയും പരിപാടികളേയും കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മീറ്റിങ്. എന്‍ഐസി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്ദ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com