സ്ലോ പോയ്‌സണ് നല്‍കി വീഴ്ത്തി, ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വായില്‍ സയനേഡ് ഇട്ടു; സഹോദരനേയും 14കാരിയായ മകളേയും ഡോക്ടര്‍ കൊലപ്പെടുത്തി

25 ദിവസത്തെ ഇടവേളയിലാണ് അച്ഛനും മകളും മരിക്കുന്നത്
സ്ലോ പോയ്‌സണ് നല്‍കി വീഴ്ത്തി, ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വായില്‍ സയനേഡ് ഇട്ടു; സഹോദരനേയും 14കാരിയായ മകളേയും ഡോക്ടര്‍ കൊലപ്പെടുത്തി

വീട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു എന്ന തോന്നലില്‍ യുവതി സഹോദരനേയും 14 വയസുകാരിയായ മകളേയും  വിഷം കൊടുത്തുകൊന്നു. ഗുജറാത്തിലാണ് സംഭവം. 25 ദിവസത്തെ ഇടവേളയിലാണ് അച്ഛനും മകളും മരിക്കുന്നത്. മരണത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊല നടത്തിയ 28 കാരിയായ കിന്നരി പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദത്തഡോക്ടറാണ് ഇവര്‍. 

കിന്നരിയുടെ സഹോദരന്‍ ജിഗര്‍ പട്ടേല്‍ (32) മെയ് അഞ്ചിനാണ് മരിക്കുന്നത്. തുടര്‍ന്ന് മെയ് 30 ന് ജിഗറിന്റെ മകള്‍ മഹിയും മരിക്കുകയായിരുന്നു. ഇരുവര്‍ക്കും സ്ലോ പോയ്‌സണ്‍ നല്‍കി കൊലപ്പെടുത്തിയത്. 

ആറ് മാസം മുന്‍പ് തുടങ്ങി ജിഗറിന് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്നാണ് അച്ഛന്‍ നരേന്ദ്ര പട്ടേല്‍ പറയുന്നത്. അഹ്മദാബാദിലാണ് പട്ടേല്‍ കുടുംബം താമസിച്ചിരുന്നത്. ഒരു ദിവസം പത്താനില്‍ എത്തിയപ്പോഴാണ് ജിഗര്‍ ബോധരഹിതനായി വീഴുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മെയ് 30 ന് നരേന്ദ്ര പട്ടേലിന്റെ സഹോദരനെ കാണാന്‍ കുടുംബം വീണ്ടും പത്താനില്‍ എത്തി. അവിടെവെച്ച് ജിഗറിന്റെ സഹോദരിയും ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഈ രണ്ട് സ്ഥലത്തും കിന്നരിയുടെ സാന്നിധ്യമുണ്ടായിരുന്നു. സഹോദരനും കുഞ്ഞും മരിച്ചതിന്റെ യാതൊരു സങ്കടവും കിന്നരിക്കുണ്ടായിരുന്നില്ല. ഇതോടെയാണ് വീട്ടുകാര്‍ക്ക് സംശയം ജനിക്കുന്നത്. തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. അച്ഛന്‍ പരാതി നല്‍കിയതോടെ കിന്നരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുടുംബത്തില്‍ പ്രാധാന്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോട് കിന്നരി പറഞ്ഞത്. ഇവര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കിയാണ് കൊല നടത്തിയത്. മെയ് അഞ്ചിന് ജിഗര്‍ ബോധരഹിതനായി വീണതിന് പിന്നാലെ അദ്ദേഹത്തിന്റെ വായില്‍ കിന്നരി സയനേഡ് ഇട്ടു. മാഹിയുടെ വായിലും ഇതുപോലെ ഇവര്‍ സയനേഡ് ഇട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com