ടിക് ടോക്ക് ചെയ്യുന്നത് ഭർത്താവ് വിലക്കി; യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു, മരണത്തിന് മുമ്പുള്ള നിമിഷങ്ങളും വിഡിയോയിൽ 

മരണത്തിനു മുമ്പ് കുട്ടികളെ ഭർത്താവിനോട് നോക്കണമെന്ന് പറയുന്നതും വിഡിയോയിൽ കാണാം
ടിക് ടോക്ക് ചെയ്യുന്നത് ഭർത്താവ് വിലക്കി; യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു, മരണത്തിന് മുമ്പുള്ള നിമിഷങ്ങളും വിഡിയോയിൽ 

ചെന്നൈ: ടിക് ടോക്ക് ചെയ്യുന്നത് ഭർത്താവ് വിലക്കിയതിനെത്തുടർന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മരിക്കുന്നതിനു മുമ്പ് യുവതി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു. 24കാരിയായ അനിതയാണ് ജീവനൊടുക്കിയത്. 

വെളുത്ത കുപ്പിയിലുള്ള വിഷ പദാർത്ഥം കുടിക്കുന്ന ദൃശ്യം അനിത ടിക് ടോക്കിൽ ഷെയർ ചെയ്തിരുന്നു. മരണത്തിനു മുമ്പ് കുട്ടികളെ ഭർത്താവിനോട് നോക്കണമെന്ന് പറയുന്നതും വിഡിയോയിൽ കാണാം. 

അനിതയുടെ ഭർത്താവ് പളനിവേൽ സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ്. അനിത ടിക് ടോക്കിന് അടിമപ്പെട്ടെന്നും മക്കളെ നോക്കുന്നില്ലെന്ന് അയൽവാസികൾ പളനിവേലിനെ വിളിച്ചറിയിച്ചിക്കുകയായിരുന്നു. ടിക് ടോക്ക് വീഡിയോ ചെയ്തുകൊണ്ടിരിക്കെ ഇവരുടെ നാല് വയസുകാരിയായ മകൾ വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പളനിവേൽ അനിതയെ വിളിച്ച് ശാസിച്ചു. ഫോൺ തല്ലിതകർക്കുമെന്നും ഇയാൾ പറഞ്ഞു. നാലും രണ്ടും വയസുള്ള രണ്ടു മക്കളാണ് അനിത-പളനിവേൽ ദമ്പതികൾക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com