ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; തയ്യൽക്കാരൻ നാല് കുട്ടികളെ കത്രിക കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേർ മരിച്ചു
മൊറാദാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി. നിർമൽപുർ സ്വദേശിയായ റോതാഷാണ് മക്കളെ കൊലപ്പെടുത്തിയത്. തയ്യൽക്കാരനായ ഇയാൾ തന്റെ നാല് മക്കളെ കത്രിക ഉപയോഗിച്ചാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു കുട്ടി സംഭവസ്ഥലത്തുവച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടികൾ ഭാര്യയ്ക്കു പരപുരുഷ ബന്ധത്തിൽ ഉണ്ടായവരാണെന്ന് ആരോപിച്ചാണ് ആക്രമണം. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് കത്രിക കൊണ്ട് അവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് റോതാഷിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനുപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ