ഗാന്ധിവധം; പുനഃപരിശോധനാ ഹര്‍ജി തള്ളി, പുതിയ തെളിവുകള്‍ ഇല്ലെന്ന് സുപ്രിം കോടതി

മുംബൈയില്‍ നിന്നുള്ള ഗവേഷകനായ പങ്കജ്‌ ഫട്‌നിസാണ് ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഗാന്ധിയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും ,ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റുള്ള തെളിവുകളും
ഗാന്ധിവധം; പുനഃപരിശോധനാ ഹര്‍ജി തള്ളി, പുതിയ തെളിവുകള്‍ ഇല്ലെന്ന് സുപ്രിം കോടതി

 ന്യൂഡല്‍ഹി: മഹാത്മഗാന്ധി വധക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. നിലവിലുള്ള വിധിയില്‍ അപാകതകളില്ലെന്നും
 പുനഃരന്വേഷണത്തിനുള്ള സാധ്യതകളില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.  ഗാന്ധിവധത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

 മുംബൈയില്‍ നിന്നുള്ള ഗവേഷകനായ പങ്കജ്‌ ഫട്‌നിസാണ് ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഗാന്ധിയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും ,ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റുള്ള തെളിവുകളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടതെന്നും ബഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഹര്‍ജിക്കാരന്‍ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. 

 ലോറന്‍സ് ദെ സല്‍വദോറിന്റെ ' ഹൂ കില്‍ഡ് ഗാന്ധി' എന്ന പുസ്തകവും പമേല മൗണ്ട് ബാറ്റണ്‍ എഴുതിയ ' ഇന്ത്യാ റിമെംബേര്‍ഡ്' എന്ന പുസ്തകവും ഇദ്ദേഹം ഹര്‍ജിക്കൊപ്പം റഫറന്‍സിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന ഉന്നതര്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് ഈ പുസ്തകങ്ങളില്‍ പറയുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com