ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹത്തിനൊപ്പം രാത്രി കിടന്നുറങ്ങി; യുവാവ് അറസ്റ്റില്‍

മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹത്തിനൊപ്പം രാത്രി കിടന്നുറങ്ങി; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി; മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാത്രി ഭാര്യയുടെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ ശേഷം രാവിലെ ഒളിവില്‍ പോയ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി നിഹാര്‍ വിഹാറില്‍ വാടക വീട്ടില്‍ താമസിക്കുന്ന 30 കാരനായ പ്രേം സിങ്ങാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 

മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി ബുധനാഴ്ച രാവിലെയാണ് ഇയാള്‍ വീട്ടില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് രാജസ്ഥാനില്‍ നിന്ന് വെള്ളിയാഴ്ച ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 28 കാരിയായ ബബ്ലിയാണ് കൊലചെയ്യപ്പെട്ടത്. 

അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഭര്‍ത്താവിനെ കാണാതായതോടെയാണ് പൊലീസ് ഇയാളെ സംശയിക്കുന്നത്. പ്രേം സിങ്ങിന്റെ മദ്യപാനത്തെക്കുറിച്ച് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ ഇയാളെ പ്രതിചേര്‍ക്കുകയായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com