പബ്ജി കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു: ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍

മാര്‍ച്ച് ആറിന് രാജ്‌കോട്ടില്‍ പബ്ജി നാരോധിച്ചിരുന്നു.  നിരോധനത്തിനു ശേഷവും ഗെയിം കളിച്ചവരെയാണ് അറസ്റ്റ് ചെയ്ത്ത്. 
പബ്ജി കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു: ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍

രാജ്‌കോട്ട്: ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിന് പത്തു പേരെ രാജ്‌കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് ആറിന് രാജ്‌കോട്ടില്‍ പബ്ജി നാരോധിച്ചിരുന്നു.  നിരോധനത്തിനു ശേഷവും ഗെയിം കളിച്ചവരെയാണ് അറസ്റ്റ് ചെയ്ത്ത്. 

മാര്‍ച്ച് ആറിന് സ്ഥലത്ത് ഗെയിം നിരോധിച്ചതായി അറിയിപ്പ് നല്‍കിയ പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറയുന്നത് ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ്. ബുധനാഴ്ച പൊലീസ് ആസ്ഥാനത്തിനടുത്തു നിന്നും രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 'ഈ ഗെയിം വളരെയധികം അഡിക്ടീവ് ആണ്. ഞങ്ങള്‍ സമീപിച്ചതു പോലും അറിയാതെ അവര്‍ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു'- എസ്ഒജി പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഹിത് റാവല്‍ പറയുന്നു.

രാജ്‌കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് ആദ്യമായി പബ്ജി നിരോധിച്ചത്. ഗെയിം കുട്ടികളുടെ പഠന മികവിനെ ബാധിക്കുന്നു എന്നാണ് ജില്ല ഭരണകൂടം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. 

ഇന്ത്യ മുഴുവന്‍ ഈ ഗെയിം നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടതായി ഗുജറാത്ത് ബാലാവകാശ കമ്മീഷനും പറഞ്ഞിരുന്നു. പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അതിനാല്‍ പരീക്ഷാക്കാലമായതിനാലാണ് നിരോധിച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com