മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു; ഒരു വിഭാഗം പാര്‍ട്ടിയെ തകര്‍ക്കുന്നു

മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ദേവി സിംഗ് ഭാട്ടിയാണ് രാജിവച്ചത്
മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു; ഒരു വിഭാഗം പാര്‍ട്ടിയെ തകര്‍ക്കുന്നു


ഭിക്കാനീര്‍: ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ദേവി സിംഗ് ഭാട്ടിയാണ് രാജിവച്ചത്. ബിക്കാനീറിലെ എംപിയും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ റാം മെഘ് വാളിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. അതിനിടെ രാജിവെച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അര്‍ജ്ജുന്‍ റാമിന് വീണ്ടും സീറ്റ് നല്‍കുന്ന നടപടി അംഗീകരിക്കാനാകില്ല. ഇക്കാര്യം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തന്റെ പരാതി അവഗണിക്കുക മാത്രമല്ല വീണ്ടും സീറ്റ് നല്‍കാനാണ് നേതൃത്വം തീരുമാനമെടുത്തതെന്നും മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം. ബിജെപിയില്‍ ഒരുവിഭാഗം ആളുകള്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന  നടത്തുകയാണ്. ഈ മെയില്‍ വഴിയാണ് തന്റെ രാജി ദേശീയ നേതൃത്വത്തിന് കൈമാറിയത്. അര്‍ജുന്‍ റാം മെഘ് വാള്‍ കോണ്‍ഗ്രസിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസിലെത്തുമെന്ന വാര്‍ത്തയ്ക്ക അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com