'ചുമ്മാ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ല, ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പ്പിക്കൂ' ; മോദിയെയും അമിത് ഷായെയും സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിച്ച് മമത

ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ സംസ്‌കൃത ശ്ലോക ചലഞ്ച്. ഡല്‍ഹിയില്‍ ഇരുന്ന്‌ ചിലരൊക്കെ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നുണ്ട്. ദുര്‍ഗാ പൂജ ബംഗാളില്‍ നടക്കുന്നില്ലെന്നാണ് അവരുടെ വ
'ചുമ്മാ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ല, ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പ്പിക്കൂ' ; മോദിയെയും അമിത് ഷായെയും സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിച്ച് മമത

കൊല്‍ക്കൊത്ത:  സംസ്‌കൃത ശ്ലോകങ്ങളുടെ പാണ്ഡിത്യത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും മമതാ ബാനര്‍ജിയുടെ വെല്ലുവിളി. ചുമ്മാ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ല, ധൈര്യമുണ്ടെങ്കില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി തന്നെ തോല്‍പ്പിക്കൂവെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി. ആര്‍ക്കാണ് ശ്ലോകങ്ങളില്‍ കൂടുതല്‍ ജ്ഞാനമുള്ളതെന്ന് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗ്ഗാ നിമജ്ഞനവും സരസ്വതി പൂജയും സ്‌കൂളുകളില്‍ നടത്താന്‍ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ ബിജെപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ പൂജയും മറ്റ് ഹൈന്ദവാചാരങ്ങളും അപകടത്തിലാണെന്ന് പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം പ്രസംഗിച്ചു. ഇതിന് മറുപടിയായാണ് മമതയുടെ വെല്ലുവിളി.

മര്‍വാരി ഫെഡറേഷന്‍ ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ സംസ്‌കൃത ശ്ലോക ചലഞ്ച്. ഡല്‍ഹിയില്‍ ഇരുന്ന്‌ ചിലരൊക്കെ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നുണ്ട്. ദുര്‍ഗാ പൂജ ബംഗാളില്‍ നടക്കുന്നില്ലെന്നാണ് അവരുടെ വാദം. വര്‍ഷങ്ങളായി നമുക്ക് പൂജയും നവരാത്രി ആഘോഷങ്ങളും ഗണപതി വന്ദനവുമെല്ലാമുണ്ടെന്നും ഇതൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും മമത തുറന്നടിച്ചു. 

 ക്ഷേത്രങ്ങള്‍ വച്ച് വോട്ട് പിടിക്കുന്ന ബിജെപി അധികാരത്തില്‍ വന്നിട്ട് എത്ര ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു? രാമക്ഷേത്രം പോലും നിര്‍മ്മിക്കാത്തവരാണ് ബംഗാളിനെ നോക്കി കുറ്റം പറയുന്നത്. പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതിനല്ലാതെ ബിജെപിയെ കൊണ്ട് ഒരു ഉപകാരവുമില്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com