കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ചു

ബദ്​ഗാം ജില്ലയിലെ സുട്സു ​ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ചു

ശ്രീന​ഗർ : ജ​മ്മു കശ്മീ​രി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ വീണ്ടും ഏ​റ്റു​മു​ട്ട​ൽ. ബദ്​ഗാം ജില്ലയിലെ സുട്സു ​ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. 

പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം റെയ്ഡ് നടത്തിയത്. പരിശോധന നടത്തുന്നതിനിടെ, ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com