പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഉരുളി ദേവാച്ചി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പൂനെ : പൂനെയില്‍ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഉരുളി ദേവാച്ചി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാലോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം ആരംഭിച്ചു. 

തീ നിയന്ത്രണവിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com