ബൈക്കില്‍ നിന്നും ബലമായി പിടിച്ചിറക്കി, സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി; നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം; യുവതി ആശുപത്രിയില്‍ 

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി
ബൈക്കില്‍ നിന്നും ബലമായി പിടിച്ചിറക്കി, സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി; നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം; യുവതി ആശുപത്രിയില്‍ 

മൈസൂരു: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ അതിക്രമം. 

ബുധനാഴ്ച്ച വൈകിട്ട് മൈസൂരിലെ ലിങ്കമുദ്ധി പാളയ എന്ന സ്ഥലത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്  യുവതിയും ആണ്‍ സുഹൃത്തും ആക്രമണത്തിന് ഇരയായത്.

ഇരുവരും സഞ്ചരിച്ച ബെക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം യുവതിയെ ബലമായി ബൈക്കില്‍ നിന്നിറക്കി മെയിന്‍ റോഡില്‍ നിന്നും വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തെത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു.  സുഹൃത്ത് തടയാന്‍ ശ്രമിച്ചതോടെ  കല്ലുപയോഗിച്ച് ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തി.

സംഭവശേഷം സംഘം കടന്നുകളഞ്ഞു. യുവതിയും സുഹൃത്തും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com