കോണ്‍ഗ്രസിന് 44 സീറ്റ് ലഭിക്കില്ല; ഇത്തവണ എല്ലാ സംസ്ഥാനങ്ങളിലും അക്കൗണ്ട് തുറക്കുമെന്ന് നരേന്ദ്രമോദി

രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും  എതിരെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കര്‍ശനമായ നടപടി എടുക്കും
കോണ്‍ഗ്രസിന് 44 സീറ്റ് ലഭിക്കില്ല; ഇത്തവണ എല്ലാ സംസ്ഥാനങ്ങളിലും അക്കൗണ്ട് തുറക്കുമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: 2014നെക്കാള്‍ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ ഘടകകക്ഷികളുടെ സീറ്റുകളിലും വന്‍ വര്‍ധന ഉണ്ടാകും. ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും  എതിരെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കര്‍ശനമായ നടപടി എടുക്കും.മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും അത്തരക്കാരെ ശക്തമായി നേരിടുമെന്നും മോദി പറഞ്ഞു.  ഹാഫിസ് സയ്യിദിനും ദാവൂദ് ഇബ്രാഹിമിനും എതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിനാണ് മോദിയുടെ മറുപടി.

വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളില്‍ പ്രതിപക്ഷം തന്നെയായിരുന്നു ആക്രമിച്ചത്. എന്നാല്‍ പരാജയം ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു. സിഖ് കലാപത്തെക്കുറിച്ചുള്ള സാം പിത്രോഡയുടെ പരാമര്‍ശത്തെയും മോദി നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് അഹങ്കാരത്തിന്റെ ഭാഷയിലാണ് എപ്പോഴും സംസാരിക്കുന്നതെന്നും ഇതിന്റെ ഫലമായാണ് 2014 ല്‍ 44 സീറ്റില്‍ ഒതുങ്ങിയതെന്നും മോദി കുറ്റപ്പെടുത്തി. 2019 ല്‍ 44 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com