അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; മോദിയുടെ വാരണാസി ഉള്‍പ്പടെ 59 മണ്ഡലങ്ങള്‍ അങ്കത്തിന്

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തില്‍ നിന്നുമാണ് അവസാനവട്ട പോരാട്ടം
അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; മോദിയുടെ വാരണാസി ഉള്‍പ്പടെ 59 മണ്ഡലങ്ങള്‍ അങ്കത്തിന്

ന്യൂഡല്‍ഹി; ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പടെ 59 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തില്‍ നിന്നുമാണ് അവസാനവട്ട പോരാട്ടം. 918 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1,12,986 പോളിങ് ബൂത്തുകളില്‍ നിന്നായി 10,01,75,153 വോട്ടര്‍മാരാണ് സമ്മതിധാനാവകാശം വിനിയോഗിക്കുക. ഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും 13 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എട്ടു സീറ്റിലേക്കും ബംഗാളില്‍ നിന്ന് ഒന്‍പത് സീറ്റുകളിലേക്കുമാണ് ഏറ്റുമുട്ടല്‍. ഹിമാചല്‍പ്രദേശില്‍ നിന്ന് നാലും ജാര്‍ഖണ്ഡില്‍ നിന്ന് മൂന്നും ചണ്ഡീഗഡിലെ ഒരു സീറ്റിലേക്കുമാണ് മത്സരം. 

ബിജെപിയുടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കിഷന്‍ കപൂര്‍ ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ ഹിമാചലില്‍ മത്സരിക്കുന്നുണ്ട്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ബിജെപി ടിക്കറ്റിലും മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വൈകിട്ട് ആറരയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്തും. മെയ് 23നാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com