രാഹുലിനേയും പ്രിയങ്കയേയും പ്രശംസിച്ച് ശിവസേന; ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തു; പ്രതിപക്ഷം എന്ന നിലയിൽ കോൺ​ഗ്രസ് വലിയ വിജയമായിരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേന
രാഹുലിനേയും പ്രിയങ്കയേയും പ്രശംസിച്ച് ശിവസേന; ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തു; പ്രതിപക്ഷം എന്ന നിലയിൽ കോൺ​ഗ്രസ് വലിയ വിജയമായിരിക്കും

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്ന് ശിവസേന പറയുന്നു. അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും സാമ്നയിലെ എഴുത്തിൽ പറയുന്നു.

എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് ശിവസേന വ്യക്തമാക്കി. ജനങ്ങളുടെ ആവേശം കാണുമ്പോൾ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്ന് പ്രവചിക്കാൻ പുരോഹിതന്മാരുടെ ആവശ്യമില്ല. രാഹുലും പ്രിയങ്കയും കഠിനാധ്വാനം ചെയ്തു എന്നത് ശരിയാണെന്നും ശിവസേന‌ പറയുന്നു. 

കോൺ​ഗ്രസിൽ നിന്നായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ്. അത് രാഹുലിന് നേട്ടമായിരിക്കും. പ്രതിപക്ഷം എന്ന നിലയിൽ കോൺ​ഗ്രസ് വലിയ വിജയമായിരിക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com