മദ്യലഹരിയില്‍ മക്കളെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു; അമ്മ അറസ്റ്റില്‍

അഞ്ചു വയസുകാരനായ അയന്‍, മൂന്ന് വയസുള്ള ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്
മദ്യലഹരിയില്‍ മക്കളെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു; അമ്മ അറസ്റ്റില്‍

ഹൈദരാബാദ്; ഹൈദരാബാദില്‍ യുവതി മക്കളെ ബിയര്‍ ബോട്ടില്‍കൊണ്ട് കുത്തിക്കൊന്നു. മദ്യപിച്ചതിന് ശേഷമാണ് സിദ്ധിപെട്ട് സ്വദേശിയായ സരോജ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. 

അഞ്ചു വയസുകാരനായ അയന്‍, മൂന്ന് വയസുള്ള ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറായ സി.ഭാസ്‌കറാണ് സരോജയുടെ ഭര്‍ത്താവ്. സരോജയും ഭര്‍ത്താവും സ്ഥിരമായി വഴക്കിടുമായിരുന്നു. തുടര്‍ന്ന് ഇവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. 

ഭാസ്‌കര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൊല നടത്തിയത്. മദ്യലഹരിയില്‍ എത്തിയ സരോജ കുഞ്ഞുങ്ങളെ വായ്മൂടുകയും പൊട്ടിയ ബിയര്‍ ബോട്ടില്‍ കൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി സരോജ ടിവിയുടെ ശബ്ദം കൂട്ടിവെച്ചാണ് കൊല നടത്തിയത്. തുടര്‍ന്ന് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വീടുവിട്ട സരോജ കരിംനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കരിംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സിദ്ധിപെട്ട് പൊലീസിനെ വിവരം അറിയിക്കുന്നത്.  പൊലീസ് എത്തുമ്പോള്‍ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ ആന്തരിക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. പൊട്ടിയ രണ്ട് ബിയര്‍ ബോട്ടിലുകളും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com