മമതബാനര്‍ജി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം വീഴുമെന്ന് ബിജെപി ; 'തൃണമൂലില്‍ അസംതൃപ്തര്‍ പെരുകുന്നു'

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് അസംതൃപ്തരായിട്ടുള്ളത്. പൊലീസിനെയും സിഐഡിയെയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്
മമതബാനര്‍ജി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം വീഴുമെന്ന് ബിജെപി ; 'തൃണമൂലില്‍ അസംതൃപ്തര്‍ പെരുകുന്നു'

ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബിജെപി. ആറുമാസത്തിനകം ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. മമതബാനര്‍ജിയുടെ നേതൃത്വത്തിലുള്ള നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 2021 വരെ അധികാരത്തില്‍ തുടരാനാകും. 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് അസംതൃപ്തരായിട്ടുള്ളത്. പൊലീസിനെയും സിഐഡിയെയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ സര്‍ക്കാര്‍ വീഴുമെന്നും, വിധാന്‍സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടത്.

ബിജെപിയുമായി ഇടഞ്ഞുനിന്ന മമത ബാനര്‍ജി, നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ മമതയുടെ പുതിയ തീരുമാനത്തെ വിമര്‍ശിച്ച് ബാരക്പൂരില്‍ നിന്നുള്ള ബിജെപിയുടെ നിയുക്ത എംപി അര്‍ജുന്‍ സിംഗ് രംഗത്തെത്തി. മമതയുടെ പുതിയ നീക്കം മോദിയെ സന്തോഷിപ്പിക്കാനാണ്. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് മമത, മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുന്നതെന്നും അര്‍ജുന്‍ സിംഗ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com