സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 കുട്ടികള്‍ ആശുപത്രിയില്‍

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു


ബംഗളൂരു: സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികളെയാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയാകാമെന്ന സംശയമുയര്‍ന്നതോടെ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെ കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. ബംഗളൂരൂ നഗരത്തില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് ഈ സ്‌കൂള്‍.

സംഭവത്തെ തുടര്‍ന്ന് പാചകക്കാരനെ  സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഉച്ചഭക്ഷണം പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാത്തുനില്‍ക്കുകയാണെന്നും ചിത്രദുര്‍ഗ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സത്യഭാമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com