ചരിത്ര വിധി, ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു; എൽകെ അദ്വാനി

ചരിത്ര വിധി, ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു; എൽകെ അദ്വാനി

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി

ന്യൂഡൽഹി: അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ചരിത്ര വിധിയെന്നാണ് അ​ദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്‍റെ ചരിത്ര വിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നതായും അ​ദ്ദേഹം പറഞ്ഞു. 

അയോധ്യയിലെ രാമ ജന്മ ഭൂമിയില്‍ ക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി വഴിയൊരുക്കിയിരിക്കുകയാണ്. രാമ ക്ഷേത്രം നിർമ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നൽകാൻ  അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും  വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു. മുസ്ലീം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു. 

ഒന്നര നൂറ്റാണ്ടിലേറെ നീണ്ട  തര്‍ക്കത്തിനാണ് ചരിത്ര വിധിയിലൂടെ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്ളീങ്ങൾക്ക് പുതിയ മസ്ജിദ് നിര്‍മ്മിക്കാൻ അയോധ്യയിൽ തന്നെ പകരം ഭൂമി നൽകാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. രാമക്ഷേത്ര നിര്‍മ്മാണവും മേൽനോട്ടവും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com