പരീക്ഷ എഴുതാനെത്തി, രാത്രി ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ക്ഷണിച്ചു; 24കാരിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

സെപ്റ്റംബര്‍ 22ന് ഗുര്‍ഗാവില്‍ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴാണ് മഹേന്ദ്രഗഢ് സ്വദേശിനിയായ 24കാരി പീഡനത്തിന് ഇരയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുഡ്ഗാവ്‌: പരീക്ഷ എഴുതാനെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഗുര്‍ഗാവിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 22ന് ഗുഡ്ഗാവില്‍ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴാണ് മഹേന്ദ്രഗഢ് സ്വദേശിനിയായ 24കാരി പീഡനത്തിന് ഇരയായത്. പരീക്ഷാ സെന്ററില്‍ വെച്ച് കണ്ടുമുട്ടിയ ബന്ധു യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 

രാത്രിയില്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പുറത്താരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. പരീക്ഷക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവതിയെ വിഷാദാവസ്ഥയില്‍ കണ്ട വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com