വധുവും വരനും തോക്കുമായി വിവാഹവേദിയില്‍; വീഡിയോ

തോക്കേന്തിയ നവവധൂവരന്മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദങ്ങളും പുകയാന്‍ തുടങ്ങി
വധുവും വരനും തോക്കുമായി വിവാഹവേദിയില്‍; വീഡിയോ

ഗുവാഹത്തി:വിവാഹസല്‍ക്കാരത്തിനിടെ തോക്കുമായി വരനും വധുവും വേദിയില്‍.നാഗാലാന്‍ഡിലെ വിമത നേതാവിന്റെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിനിടെ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് യൂണിഫിക്കേഷന്‍ (എന്‍എസ്‌സിഎന്‍ – യു വിഭാഗം) നേതാവ് ബൊഹോതോ കിബയുടെ മകനും ഭാര്യയുമാണ് ഏകെ 56, എം16 തോക്കുകളുമായി വിവാഹവേദിയിലെത്തിയത്.

ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തോക്കേന്തിയ നവവധൂവരന്മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദങ്ങളും പുകയാന്‍ തുടങ്ങി. താന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ടി. ജോണ്‍ ലോങ്കുമെര്‍ മാധ്യമങ്ങളോടു പറഞ്ഞു.

നാഗാലാന്‍ഡില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഏഴു സംഘടനകളില്‍ ഒന്നാണ് എന്‍എസ്‌സിഎന്‍ – യു. നാഗാ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന സംഘടനകളിലും എന്‍എസ്‌സിഎന്‍ – യു ഉണ്ട്. ഇതാണ് വിവാദങ്ങള്‍ക്കു കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com