'ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് അമിത് ഷായുടെ വാടക കൊലയാളിയെപ്പോലെ'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കിയതിനുള്ള കാരണങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പത്ത് ചോദ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്
'ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് അമിത് ഷായുടെ വാടക കൊലയാളിയെപ്പോലെ'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബിജെപിയുടെ അപ്രതീക്ഷ നീക്കം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അമിത് ഷായുടെ വാടക കൊലയാളിയെപ്പോലെയാണ് കോഷ്യാരി പ്രവര്‍ത്തിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറയുന്നത്. 

ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കിയതിനുള്ള കാരണങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പത്ത് ചോദ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസിനെ എത്ര ബിജെപി, എന്‍സിപി എംഎല്‍എമാരാണ് പിന്തുണക്കുന്നത് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് രാത്രിയിലെ ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഗവര്‍ണര്‍ സ്ഥിരീകരിച്ചത് രാഷ്ട്രപതി ഭരണം എപ്പോഴാണ് പിന്‍വലിച്ചത,് എത്രമണിക്കാണ് കേന്ദ്ര മന്ത്രിസഭ യോഗം നടന്നതെന്നും ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സുര്‍ജേവാല ചോദിച്ചു.

രാഷ്ട്രപതി ഭരണം നീക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ സമയം ? അത് അംഗീകരിക്കുന്നത് എപ്പോഴാണ്?
ഒരു സ്വകാര്യ ചാനല്‍ ഒഴികെ, ദൂരദര്‍ശനെയോ മറ്റ് സ്വകാര്യ ചാനലുകളെയോ ജനങ്ങളെയോ മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയോ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? സത്യപ്രതിജ്ഞ ചടങ്ങ് നടത്തുകയല്ലാതെ ഫഡ്‌നവിസ് എപ്പോള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന്ഗവര്‍ണര്‍ എന്തുകൊണ്ട് പറഞ്ഞില്ല? ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിന് എന്നുവരെ സമയമുണ്ട് എന്നകാര്യം ഗവര്‍ണര്‍ പറയാത്തത് എന്തുകൊണ്ട്? എന്നിങ്ങനെ പോകുന്നു കോണ്‍?ഗ്രസ് ചോദ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com