ചീത്തപ്പേര് മാറ്റാന്‍ റെയില്‍വേ; ട്രെയിന്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം

ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക
ചീത്തപ്പേര് മാറ്റാന്‍ റെയില്‍വേ; ട്രെയിന്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം

ന്യൂഡല്‍ഹി; ട്രെയിന്‍ വൈകിയോടുക എന്നത് സര്‍വസാധാരണമാണ്. ചിലപ്പോള്‍ മണിക്കൂറുകള്‍ വൈകിയാവും ഓരോ ട്രെയ്‌നും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഈ ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ട്രെയ്‌നുകളിലാണ് ഇത് നടപ്പാക്കുക. 

സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി- ലക്‌നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നല്‍കുന്നത്. ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക. രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരത്തുക 250 ആയി ഉയരും. ഈ മാസം 5 നാണു തേജസ് ആദ്യ സര്‍വീസ്. 4 നു ഫ്‌ലാഗ് ഓഫ് ചെയ്യും.

യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നു നേരത്തേ ഐആര്‍സിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവര്‍ച്ചാ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് അടക്കമാണിത്. ട്രെയിനില്‍ ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യം. ശുദ്ധജലവും നല്‍കും. വിമാനത്തിലേതുപോലെ ട്രോളിയിലാണു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com