വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയക്കൂ; വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായം 51,000 രൂപ 

സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയാണ് കന്യാ വിവാഹ്
വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയക്കൂ; വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായം 51,000 രൂപ 

ഭോപ്പാല്‍: ഏതൊരാളുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. മരണം വരെ ചിലര്‍ വിവാഹ ഫോട്ടോകള്‍ സൂക്ഷിക്കുകയും ചെയ്യും. എന്നാല്‍ കല്യാണത്തിന് മുന്‍പായി ഒരു ഫോട്ടോ ഷൂട്ട് നടത്തിയാല്‍ മാത്രമെ സര്‍ക്കാര്‍ വിവാഹ ധനസഹായമായി 51,000 രൂപ നല്‍കുകയുള്ളു. മധ്യപ്രദേശ്‌
മുഖ്യമന്ത്രിയുടെ കന്യാവിവാഹില്‍ നിന്ന് പണം ലഭിക്കുന്നതിനായാണ് ഈ ഫോട്ടോ ഷൂട്ട്. 

സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയാണ് കന്യാ വിവാഹ്. വരന്റെ വീട്ടില്‍ ഒരു ടോയിലറ്റ് ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ വധുവിന് സര്‍ക്കാര്‍ 51,000 രൂപ നല്‍കുകയുള്ളു. വിവാഹത്തിന് സഹായിക്കുന്നതിനുള്ള പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ടോയിലറ്റിന് മുന്നില്‍ നിന്നുള്ള വരന്റെ സെല്‍ഫി നിര്‍ബന്ധമാക്കുകയായിരുന്നു.

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ വീടുകളിലും ടോയിലറ്റ് സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ദൗത്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. എല്ലാ വീടുകളിലും പോയി ഈ സൗകര്യം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിവാഹവുമായി ബന്ധപ്പെടുത്തിയ പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 

ടോയിലറ്റിലെ വരന്റെ ഫോട്ടോ നല്‍കിയാല്‍ മാത്രമെ വിവാഹസര്‍ട്ടഫിക്കറ്റ് നല്‍കുകയുള്ളുവെന്ന് ഖാസി പറഞ്ഞതായി സമൂഹവിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ പറയുന്നു. പല വരന്മാരും ഈ സമ്പ്രദായം ലജ്ജാകരമാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ ഇത് കൂടുതല്‍ നല്ലതാണെന്ന് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com