മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടന ലംഘനം, മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുന്നു;  മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

ഈ വര്‍ഷം പാസാക്കിയ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടന ലംഘനം, മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുന്നു;  മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ചോദ്യം ചെയ്ത് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. തിങ്കളാഴ്ചയാണ് സംഘടന ഹര്‍ജി സമര്‍പ്പിച്ചത്.  മുത്തലാഖ് നിരോധന നിയമം നടപ്പാക്കുന്നത് ഭരണഘടന ലംഘനമാണെന്നും അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുകയാണെന്നുമാണ് ഹര്‍ജിയിലൂടെ ആരോപിക്കുന്നത്. 

ഈ വര്‍ഷം പാസാക്കിയ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ മുത്തലാഖിലൂടെയുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിലൂടെ ഭരണഘടനയുടെ 14, 15,20,21 വകുപ്പുകളുടെ ലംഘനമാണെന്നാണ് എഐഎംപിഎല്‍ബി അഭിഭാഷകന്‍ കമാല്‍ ഫാറൂഖി പറയുന്നത്. നിയമം മുസ്ലിംകളുടെ ജീവിതത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും വിപരീത ഫലമാണുണ്ടാക്കുക. ക്രിമിനല്‍ നിയമത്തിന്റെ വ്യാഖ്യാനത്തിന് പുറത്താണ് പുതിയ നിയമം.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് നിയമപരമായി നിരോധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് നിയമമുണ്ടാക്കിയത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമത്തിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2017ലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com