ടിക് ടോക് വിഡിയോയ്ക്ക് വേണ്ടി നടുറോഡില്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ചു; യുവാവ് അറസ്റ്റില്‍; വിഡിയോ

അഗ്‌നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചായിരുന്നു ഇയാളുടെ പരാക്രമം
ടിക് ടോക് വിഡിയോയ്ക്ക് വേണ്ടി നടുറോഡില്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ചു; യുവാവ് അറസ്റ്റില്‍; വിഡിയോ

രാജ്‌കോട്ട്; ടിക് ടോക് വിഡിയോയ്ക്ക് വേണ്ടി നടുറോഡില്‍ സ്വന്തം ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയാണ് വൈറലാവാന്‍ സ്വന്തം ജീപ്പ് കത്തിച്ചത്. അഗ്‌നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചായിരുന്നു ഇയാളുടെ പരാക്രമം. സംഭവത്തില്‍ ഇന്ദ്രജീത്തിനെ അറസ്റ്റ് ചെയ്തു. 

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ഇയാള്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. 

കഴുത്തിലും കൈയിലുമെല്ലാം നിറയെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഇന്ദ്രജീത്തിന്റെ നില്‍പ്പ്. റോഡിലൂടെ നിറയെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ഇയാള്‍ വാഹനം കത്തിക്കുന്നത്. അതിനു ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com