കണ്ണ് ചിമ്മി തുറന്നില്ല; അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം; വീഡിയോ 

കണ്ണ് ചിമ്മി തുറന്നില്ല - അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം
കണ്ണ് ചിമ്മി തുറന്നില്ല; അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം; വീഡിയോ 

പറ്റ്‌ന: ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ഒരു വിദ്യാലയത്തിന്റെ തകര്‍ച്ചയെന്നത് ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. കതിഹാറിലെ ഗംഗാ നദിയില്‍ ഒരു വിദ്യാലയം ഒഴുകിപ്പോകുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 

സ്‌കൂളിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ്് ക്ലാസുകള്‍ മാറ്റിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകട സമയത്ത് ആരും തന്നെ സ്‌കൂളിനകത്ത് ഉണ്ടായിരുന്നില്ല. സമീപ പ്രദേശത്തുള്ളവര്‍ തന്നെയാണ്  സ്‌കൂള്‍ വെള്ളത്തിലേക്ക് പതിക്കുന്ന വീഡിയോ പകര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com