ലോക്ക്ഡൗണിനിടെ ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങി, വിരഹ ദുഃഖം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു

32 കാരനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ലോക്ക്ഡൗണിനിടെ ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങി, വിരഹ ദുഃഖം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു

ലക്‌നൗ:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ കുടുങ്ങിയതോടെ, വിരഹ ദുഃഖം താങ്ങാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. 32 കാരനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡ് മേഖലയിലാണ് സംഭവം. 32കാരനായ രാകേഷ് സോണിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ലോക്ക്ഡൗണിന് മുന്‍പ് സ്വന്തം വീട്ടില്‍ പോയതാണ് ഭാര്യ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭാര്യ സ്വന്തം വീട്ടില്‍  കുടുങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ഭാര്യയെ കാണാന്‍ കഴിയാതെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com