ഉദ്യോഗസ്ഥന് കോവിഡ്; വ്യോമയാന മന്ത്രാലയത്തിന്റെ ഓഫീസ് അടച്ചുപൂട്ടി 

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, മന്ത്രാലയത്തിലെ ഒരു വിഭാഗം അടച്ചുപൂട്ടി
ഉദ്യോഗസ്ഥന് കോവിഡ്; വ്യോമയാന മന്ത്രാലയത്തിന്റെ ഓഫീസ് അടച്ചുപൂട്ടി 

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, മന്ത്രാലയത്തിലെ ഒരു വിഭാഗം അടച്ചുപൂട്ടി. രാജീവ് ഗാന്ധി ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യോമയാന മന്ത്രാലയത്തിന്റെ ബി വിംഗാണ് അടച്ചുപൂട്ടിയത്. രാജീവ് ഗാന്ധി ഭവന്‍ ഒന്നാകെ അണുവിമുക്തമാക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ഏപ്രില്‍ 15ന് ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 21നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുളള പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഡല്‍ഹിയില്‍ മാത്രം 2186 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com