യുപിയില്‍ ആരോഗ്യമന്ത്രിക്കും കോവിഡ് ; ഐസൊലേഷനില്‍

സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു
യുപിയില്‍ ആരോഗ്യമന്ത്രിക്കും കോവിഡ് ; ഐസൊലേഷനില്‍

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അതുല്‍ ഗാര്‍ഗിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓഗസ്റ്റ് 15 ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി റാപിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്നാണ് ഫലം വന്നത്. ഈ സാഹചര്യത്തില്‍ താനുമായി കോണ്ടാക്ട് ചെയ്തവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് മന്ത്രി ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

യുപിയില്‍ 10 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി തുടങ്ങിയവര്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ചൗഹാന്‍ എന്നിവര്‍ കോവിഡ് ബാധിച്ച് അടുത്തിടെ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com