ആര്‍ടി- പിസിആര്‍ ടെസ്റ്റിന് 700 രൂപ; നിരക്ക് കുത്തനെ കുറച്ച് യോഗി സര്‍ക്കാര്‍, രാജ്യത്ത് ഏറ്റവും കുറവ്

ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കോവിഡ് നിര്‍ണയത്തിന് മുഖ്യമായി ആശ്രയിക്കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് ഗണ്യമായി കുറച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കോവിഡ് നിര്‍ണയത്തിന് മുഖ്യമായി ആശ്രയിക്കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് ഗണ്യമായി കുറച്ചു. സ്വകാര്യ ലാബുകളില്‍ പരിശോധനയുടെ നിരക്ക് 700 രൂപയായാണ് യോഗി സര്‍ക്കാര്‍ കുറച്ചത്. 1600 രൂപയാണ് നിലവില്‍ പരിശോധനാ നിരക്ക്. ഇതാണ് ഗണ്യമായി വെട്ടിക്കുറച്ച് പരിഷ്‌കരിച്ചത്. വീടുകളില്‍ പോയി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ 900 രൂപ വരെ പരിശോധനാ നിരക്കായി ഈടാക്കാമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ജിഎസ്ടി അടക്കമുള്ള നിരക്കാണിത്.

ഏതാനും ദിവസം മുന്‍പാണ് ഡല്‍ഹി സര്‍ക്കാര്‍ 2400 രൂപയില്‍ നിന്ന് 800 രൂപയായി ആര്‍ടി- പിസിആര്‍ പരിശോധനാ നിരക്ക് പരിഷ്‌കരിച്ചത്. യോഗി സര്‍ക്കാരിന്റെ തീരുമാനത്തോടെ, രാജ്യത്ത് സ്വകാര്യ ലാബുകളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി. ഉത്തരാഖണ്ഡ് സര്‍ക്കാരും നിരക്ക് കുറച്ചിട്ടുണ്ട്. 1600 രൂപയില്‍ നിന്ന് 850 രൂപയായാണ് നിരക്ക് കുറച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com