ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെയുള്ള ക്ലാസുകൾ അടുത്ത വർഷം മാർച്ച് വരെ തു​റ​ക്കില്ല; ​മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് വൈ​കും

10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഉ​ട​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും
ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെയുള്ള ക്ലാസുകൾ അടുത്ത വർഷം മാർച്ച് വരെ തു​റ​ക്കില്ല; ​മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് വൈ​കും

ഭോ​പ്പാ​ൽ: കോ​വിഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് വൈ​കും. 2021 മാ​ർ​ച്ച് 31 വ​രെ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ അറിയിച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​ല്ല. പ​ക​രം ഇ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ൾ വി​ല​യി​രു​ത്തും. 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഉ​ട​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഒ​ൻ​പ​ത്, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​വും ക്ലാ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അറിയിച്ചു.  കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com