കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകളില്‍ വിറ്റ് പണം സമ്പാദിക്കും; മുന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍

കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകളില്‍ വിറ്റ് പണം സമ്പാദിക്കും; മുന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍
അനില്‍ പ്രഭു
അനില്‍ പ്രഭു

ബംഗളൂരു: കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകളില്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ മുന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. മുന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ അനില്‍ പ്രഭു എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കന്നുകാലിക്കടത്തിന് മുഹമ്മദ് യാസിന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഉഡുപ്പി പൊലീസാണ് ഇരുവരേയും പിടികൂടിയത്. 

മോഷണം, അനധികൃത കന്നുകാലിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇരുവരും പിടിയിലായത്. അനില്‍ പ്രഭുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിയാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറയുന്നു. ഉഡുപ്പിയിലെ ഹഡ്‌ക്കോ കോളനിയിലാണ് മുഹമ്മദ് യാസിന്‍ താമസിക്കുന്നത്. ഇരുവരും എത്തിക്കുന്ന കന്നുകാലികള്‍ക്ക് പണം നല്‍കിയിരുന്നുവെന്ന് അറവുശാല നടത്തിപ്പുകാര്‍ പറയുന്നു. 

അതേസമയം അനില്‍ പ്രഭു തങ്ങളുടെ പ്രവര്‍ത്തകനായിരുന്നില്ലെന്ന് ബജ്‌റംഗ് ദള്‍ പറയുന്നു. ഇയാള്‍ കുറച്ച് കാലം ഉഡുപ്പി കര്‍കല താലൂക്കിലുള്ള ബജ്‌റംഗ് ദളിന്റെ ഓഫീസ് ജീവനക്കാരന്‍ മാത്രമായിരുന്നുവെന്നും ബജ്‌റംഗ് ദള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com