ഓരോ നിമിഷത്തിലും ഒരു ചിക്കൻ ബിരിയാണി; കോവിഡ് കാലത്തും ഇന്ത്യക്കാരുടെ പ്രിയം 

ഓരോ നിമിഷത്തിലും ഒരു ചിക്കൻ ബിരിയാണി; കോവിഡ് കാലത്തും ഇന്ത്യക്കാരുടെ പ്രിയം 
ചിക്കൻ ബിരിയാണി/ ഫയൽ
ചിക്കൻ ബിരിയാണി/ ഫയൽ

കോവിഡും തുടർന്നു വന്ന ലോക്ക്ഡൗണും കാര്യമായി ബാധിച്ച മേഖലയാണ് ഓൺലൈൻ ഫുഡ് ഡെലിവറി. പതിയെ പതിയെ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതോടെ ഈ മേഖല വലിയ മുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. ഇപ്പോഴിതാ 2020ലെ കണക്കെടുത്ത് പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണക്കാരായ 'സ്വിഗി' രം​ഗത്തെത്തി. ഈ വർഷത്തെ ആകെ ഓർഡറുകളുടെ കണക്കെടുപ്പാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. 

പോയ വർഷത്തിലേതിന് സമാനമായി ഇക്കുറിയും ഏറ്റവുമധികം ഓർഡർ ലഭിച്ചിരിക്കുന്നത് ചിക്കൻ ബിരിയാണിക്കാണെന്ന് സ്വി​ഗി വ്യക്തമാക്കുന്നു. ഓരോ സെക്കൻഡിലും ഒരു ബിരിയാണി എന്ന നിലയിൽ റെക്കോർഡ് ഓർഡറുകളെത്തിയെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 

മിക്കവരും ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആദ്യം ഓർഡർ ചെയ്തത് തന്നെ ചിക്കൻ ബിരിയാണിയാണത്രേ. ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്. 

ചിക്കൻ ബിരിയാണിക്ക് പിന്നാലെ മസാല ദോശ, പനീർ ബട്ടർ മസാല, ചിക്കൻ ഫ്രൈഡ് റൈസ്, മട്ടൺ ബിരിയാണി എന്നീ വിഭവങ്ങളും സ്ഥാനം പിടിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും കൂടുതലായി ഓർഡർ ചെയ്യപ്പെട്ടതും ഈ വർഷമാണത്രേ. സ്‌നാക്‌സുകളുടെ വിഭാഗത്തിൽ 'പാനി പൂരി'യാണ് മുന്നിലെത്തിയിരിക്കുന്നത്. 

പലചരക്ക് സാധനങ്ങളുടെ വിൽപനയിലും വലിയ മെച്ചമാണുണ്ടായിട്ടുള്ളതെന്ന് 'സ്വിഗി' പറയുന്നു. സവാളയാണ് ആപ്പ് വഴി ഏറ്റവുമധികം പേർ ഓർഡർ ചെയ്തത്. ഇതിന് പിന്നാലെ നേന്ത്രപ്പഴം, പാൽ, ഉരുളക്കിഴങ്ങ്, മല്ലിയില തുടങ്ങിയവയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com