ഫിറോസാബാദ്: ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ആഗ്ര-ലക്നൗ അതിവേഗപാതയിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഹാറിലെ മോത്തിഹാരിയിൽനിന്നു ഡൽഹിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡബിൾ ഡെക്കർ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ