'എന്റെ കടമയും ഉത്തരവാദിത്വവുമാണിത്'; നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍

വിപദിധൈര്യത്താല്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി മാറുകയാണ് ഈ എംഎല്‍എ
'എന്റെ കടമയും ഉത്തരവാദിത്വവുമാണിത്'; നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍

മുംബൈ: വിപദിധൈര്യത്താല്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി മാറുകയാണ് ഈ എംഎല്‍എ. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ നമിത മുണ്ടാഡ എട്ട് മാസം ഗര്‍ഭിണിയായിരിക്കെ ഇന്നലെ മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനെത്തി ശ്രദ്ധേയയായി.

'നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ്. സമ്മേളനത്തില്‍ എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടതുണ്ടായിരുന്നു'- നമിത പറയുന്നു.

ഗര്‍ഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണെന്ന് നമിത പറഞ്ഞു. ഗര്‍ഭിണികള്‍ അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും തനിക്കുമുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു ജോലിയോടൊപ്പം തന്നെ സ്വയം പരിപാലിക്കുകയാണെന്നും നമിത വ്യക്തമാക്കി.

2019ലെ  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന നമിത തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പെണ്‍ ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ ബീഡില്‍ നിന്നുള്ള എംഎല്‍എ തന്നെ നിറ വയറുമായി നിയമസഭയിലെത്തിയത് എന്തായാലും ശ്രദ്ധേയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com