'മോദിയെയും അമിത് ഷായെയും കൊന്നുകളയണം'; എസ്ഡിപിഐ വേദിയില്‍ കോണ്‍ഗ്രസ് നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി
'മോദിയെയും അമിത് ഷായെയും കൊന്നുകളയണം'; എസ്ഡിപിഐ വേദിയില്‍ കോണ്‍ഗ്രസ് നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന് ആഹ്വാനം ചെയ്ത എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗത്തിലായിരുന്നു നേതാവിന്റെ ഭീഷണി. ഇതേതുടര്‍ന്ന് കണ്ണനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എസ്ഡിപിഐയുടെ നേതൃത്വത്തില്‍ തിരുനെല്‍വേലിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനായി ആരും മുതിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിയന്ത്രിക്കുന്നത് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായാണ് അദ്ദഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു.

പ്രധാമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. ബിജെപി നേതൃത്വം തമിഴ്‌നാടു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് എച്ച് രാജ ട്വീറ്റ് ചെയ്തു. മോശം പരാമര്‍ശം നടത്തുകമാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com